പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി കോളേജ് സ്ട്രീറ്റില്‍ മുഹമ്മദ് റിയാസുദീന്റെ മകന്‍ ജാസിം റിയാസ് ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ ആണ്‍കുട്ടിയെ ഉടന്‍ തന്നെ പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.