എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

സിആര്‍ രവിചന്ദ്രന്‍

ശനി, 29 മാര്‍ച്ച് 2025 (16:09 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പിപി ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഏക പ്രതിയാണ് പിപി ദിവ്യയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ ഉണ്ട്.
 
കുറ്റപത്രം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിനു അഞ്ചുമാസത്തിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. കുറ്റ പത്രത്തിന് നൂറിലേറെ പേജുകളാണുള്ളത്.
 
കൂടാതെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇത് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍