എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീലില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഫെബ്രുവരി 2025 (17:50 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ വിധി പറയാന്‍ ഹൈക്കോടതി മാറ്റി. അപ്പീലില്‍ വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കേസ് സിബി ഐക്ക് വിടാനുള്ള മതിയായ കാരണങ്ങളില്ല. കൂടാതെ നിലവിലെ അന്വേഷണത്തില്‍ പിഴവുകള്‍ ഇല്ലല്ലോ എന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
 
നിലവിലെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എസ്‌ഐടിയെ അന്വേഷണത്തില്‍ നിന്നും മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം ഏല്‍പ്പിക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍