അപ്രതീക്ഷിതമായി സൂര്യ കഴിഞ്ഞദിവസം കാതല്‍ എന്ന സിനിമ സെറ്റില്‍ എത്തിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിക്കും ഭാര്യ ജ്യോതികയ്ക്കും കൂടിയിരുന്നു ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചുരുക്കം ചില അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയും അദ്ദേഹം എടുത്തു.
സൂര്യയുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനായ സന്തോഷത്തിലാണ് നടിയും സഹ സംവിധായകയുമായ അമൃത വിജയ്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍. ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ സംവിധായകന്‍ ജിയോ ബേബി പ്രവര്‍ത്തിക്കുന്നത്.