മമ്മൂട്ടി തന്നെ താരം!'കാതലി'ന്റെ ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (16:14 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ പടം 'കാതലി'ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പാരിഷ് ഹാളില്‍ വെച്ച് നടന്നു.
 
മമ്മൂട്ടിയും മറ്റ് അണിയറ പ്രവര്‍ത്തകരും സിനിമയുടെ അഭിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
 
12 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഒരുക്കങ്ങളെയും നേരത്തെ നടന്‍ സൂര്യ പ്രശംസിച്ചിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍