ആരെയും ഭയക്കാത്ത ഡോൺ വയലൻസ് ഉപേക്ഷിച്ച് സമാധാനജീവിതം നയിക്കുന്നു, അവിടേക്ക് അവർ വരുന്നു...: ഹിറ്റ് ഉറപ്പിച്ച് ഗുഡ് ബാഡ് അഗ്ലി

നിഹാരിക കെ.എസ്
വെള്ളി, 14 മാര്‍ച്ച് 2025 (12:33 IST)
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ബില്ല, മങ്കാത്ത വൈബിൽ ഒരു 'അജിത് ആഘോഷം' എന്നാണ് ടീസറിനെക്കുറിച്ച് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്ലോട്ടിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
 
'ആരെയും ഭയക്കാത്ത ഒരു ഡോൺ തന്റെ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കാനായി തന്റെ അക്രമവും വയലൻസും നിറഞ്ഞ ജീവിതം ഉപേക്ഷിക്കുന്നു. അവിടേക്ക് അവർ വരുന്നു. ഇത് അവൻ്റെ ഇരുണ്ട ഭൂതകാലവും, ചെയ്ത പ്രവർത്തികളും അയാളെ പിന്തുടരുന്നു. അയാൾ അതിനെയെല്ലാം നേരിട്ട് അവയെ മറികടക്കുന്നു. പ്രതികാരത്തിൻ്റെയും വിശ്വസ്തതയുടെയും അധികാരത്തിൻ്റെയും കഥയാണ് ഗുഡ് ബാഡ് അഗ്ലി', ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സിനിമയുടെ പ്ലോട്ട്. 
 
അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയിലുണ്ടാകും എന്നാണ് സൂചന. എന്നാൽ ഇപ്പോൾ പുറത്തുവന്ന പ്ലോട്ടിനെക്കുറിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. അതേസമയം ചില വിമർശനങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന കേൾക്കുന്നുണ്ട്. ബാഷ മുതൽ ലിയോ വരെ ഇതേ കഥയാണ് പറഞ്ഞതെന്നും എന്ത് പുതുമയാണ് ഇതിൽ സംവിധായകൻ ആദിക് കൊണ്ടുവരുന്നതെന്ന് കാണാൻ കാത്തിരിക്കുന്നു എന്നും കമന്റുകളുണ്ട്. ഏപ്രിൽ 10 നാണ് ചിത്രം റിലീസ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

Next Article