വിവാഹം കഴിഞ്ഞു ഗയ്സ്, ഒരു വർഷമായി: ഒടുവിൽ രഹസ്യം വെളിപ്പെടുത്തി ലെച്ചു

അഭിറാം മനോഹർ
വെള്ളി, 14 മാര്‍ച്ച് 2025 (12:19 IST)
വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലും മുന്‍ ബിഗ് ബോസ് താരവുമായ ഐശ്വര്യ സുരേഷ്(ലെച്ചു). ഒരു വര്‍ഷം മുന്‍പ് തന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയാണ് ലെച്ചു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രവും ലെച്ചു പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
 
ഞാന്‍ ഈ ബ്യൂട്ടിഫുള്‍ സോളിനെ വിവാഹം ചെയ്ത് ഒരു വര്‍ഷമാകാന്‍ പോകുന്നു എന്ന് കുറിച്ചാണ് പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രം ലെച്ചു പങ്കുവെച്ചത്. 2018ല്‍ പുറത്തിറങ്ങിയ കളി എന്ന സിനിമയിലൂടെയാണ് ലെച്ചു അഭിനയരംഗത്തെത്തിയത്. എന്നാല്‍ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ പ്രകടനത്തോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ ലെച്ചു ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു. ബിഗ്‌ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ഥിയായെത്തിയ ലെച്ചു ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഷോ പൂര്‍ത്തിയാക്കിയിരുന്നില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article