യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓണ്‍ലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. മാട്രിമോണിയല്‍ പരസ്യം വഴിയാണ് പരാതിക്കാരനു മുജീബ് റഹ്‌മാന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. പിന്നീട് ഇരുവരും വാട്‌സ്ആപ്പ് വഴി പരിചയപ്പെട്ടു. ശ്രുതി എന്നാണ് പേരെന്നും ബെംഗളൂരുവില്‍ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പറഞ്ഞ് പ്രതി പരാതിക്കാരനെ പറ്റിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം നടിച്ചശേഷം ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് ലാഭകരമാണെന്നു വിശ്വസിപ്പിച്ച് പരാതിക്കാരനെ കൊണ്ട് ചില ഓണ്‍ലൈന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു.
പല തവണകളിലായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 32,93,306 രൂപ പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 2023 ലാണ് കേസിനു ആസ്പദമായ സംഭവം.