കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 മാര്‍ച്ച് 2025 (10:51 IST)
കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും തലവേദനയും ശര്‍ദ്ദിയുമായാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളമശ്ശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളിലെ 1, 2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
 
അതേസമയം കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ കളമശ്ശേരി നഗരസഭാ ആവശ്യപ്പെട്ടു. കുട്ടികളുടെ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍