61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഡിസം‌ബര്‍ 2024 (12:06 IST)
61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചെന്നാരോപിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. 61 കാരയായ ലതികയുടെ എക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 34 കാരിയായ അനാമികയ്ക്ക് മരുന്ന് നല്‍കിയെന്നാണ് പരാതി. അനാമിക ആശുപത്രിയില്‍ എത്തിയത് നടുവേദനയും കാലു വേദനയും കാരണമാണ്. എന്നാല്‍ വീട്ടില്‍ പോയി റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് ഇത് തന്റെ റിപ്പോര്‍ട്ടര്‍ അല്ലെന്ന് അനാമികയ്ക്ക് മനസ്സിലായത്. 
 
എക്‌സ്-റേ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറയുന്നു. എന്നാല്‍ തിരക്കിനിടയില്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയതാണ് റേഡിയോളജിസ്റ്റ് പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വിശദമായി അന്വേഷണം നടത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍