വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍. ഇസ്രയേല്‍ പ്രതിരോധ സേന ഐഡിഎഫ് ആണ് ഇക്കാര്യം അവകാശപ്പെട്ടത്. ആയുധങ്ങള്‍ ഭീകരരുടെ കൈവശം എത്താതിരിക്കാനാണ് ഇവ തകര്‍ത്തെന്നും ഇസ്രായേല്‍ അറിയിച്ചു. തകര്‍ക്കപ്പെട്ടവയില്‍ 15നാവിക സേന കപ്പലുകളും വിമാനവേദ മിസൈലുകളും ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.