കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ഡിസം‌ബര്‍ 2024 (13:46 IST)
കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. രോഗം ഇതുവരെ സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്കാണ്. പൈപ്പ് ലൈന്‍, പെരിങ്ങഴ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍ ഉള്ളത്. രോഗബാധിതരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മലിനമായ ജലസ്രോതസ്സുകളിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. മലിനജലം ഉപയോഗിച്ച് പാത്രങ്ങളും കൈകളും കഴുകിയാലും ഹെപ്പറ്റൈറ്റീസ് എ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 
പനി, വയറുവേദന, ഓക്കാനം, ശര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം ശരീരത്തില്‍ മഞ്ഞനിറം, മൂത്രത്തില്‍ മഞ്ഞനിറം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മഞ്ഞപിത്തം. ലക്ഷണങ്ങള്‍ കണ്ടു തിരിച്ചറിഞ്ഞ് സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടുകയാണ് വേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍