കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലം സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടയാണ് സംഭവം. അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.