കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ഫെബ്രുവരി 2025 (11:44 IST)
കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി നിഖിതയാണ് മരിച്ചത്. 20 വയസായിരുന്നു. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സുനില്‍- ഗീതാ ദമ്പതികളുടെ മകളാണ് നിഖിത. 
 
തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു യുവതി. വൈശാഖ് ഓട്ടോമൊബൈല്‍ എന്‍ജിനീയറായി വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. അതേസമയം മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍