ആകെയുള്ള 249 മത്സരങ്ങളിൽ 118 എണ്ണം പൂർത്തിയാകുമ്പോൾ 449 പോയിൻ്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ തൃശ്ശൂരാണ് രണ്ടാമത്. 446 പോയിൻ്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. 440 പോയിൻ്റുമായി പാലക്കാട് നാലാമതുണ്ട്. സ്കൂളുകളിൽ 65 പോയിൻ്റുമായി തിരുവനന്തപുരത്തെ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാടാണ് ഒന്നാമത്.
മൂന്നാം ദിവസമായ ഇന്ന് തിരുവാതിരകളിയും, കേരള നടനവും, നാടകവും, കോൽക്കളിയും, മിമിക്രിയും, കഥകളിയും, മലപ്പുലയ ആട്ടവുമെല്ലാം വേദിയിലെത്തും.