റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

എ കെ ജെ അയ്യർ

വ്യാഴം, 26 ഡിസം‌ബര്‍ 2024 (14:54 IST)
കണ്ണൂർ:  റിസോര്‍ട്ടിന് തീയിട്ട ജീവനക്കാരൻ നെ തൊട്ടടുത്ത പറമ്പിലെകിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. റിസോർട്ടിലെ കെയർ ടേക്കറായിരുന്ന പാലക്കാട് സ്വദേശി പ്രേമൻ (67) ആണ് തൂങ്ങി മരിച്ചത്.
 
ജോലിയിൽ നിന്നു പിരിച്ചുവിട്ട ദേഷ്യത്തിൽ ഉടമയുമായി ബഹളം വച്ചിരുന്നു. പിന്നീട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ വിവരം ചിലർ പോലീസിലും ഫയർഫോഴിലും അറിയിച്ചു. ഫയർഫോഴ്സ് എത്തിയത് കണ്ടതോടെ പ്രേമൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ഹാളിൽ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തീയിട്ട ശേഷം റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ പ്രേമനെ പിന്നീട് കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഇയാൾക്കൊപ്പം ജോലി ചെയ്തിരു ഉത്തരേന്ത്യക്കാരായ നാലു ജോലിക്കാർ പുറത്തു പോയ സമയത്തായിരുന്നു സംഭവം. അതേ സമയം റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. എങ്കിലും റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുമൃഗങ്ങള്‍ തീപിടിത്തത്തിൽ ചത്തു.  ഫയര്‍ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
 
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍