എംടിയുമായുള്ളത് 50 വർഷത്തെ സൗഹൃദം, വലിയ നഷ്ടമെന്ന് കമൽഹാസൻ

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2024 (11:46 IST)
MT- Kamalhaasan
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. എംടിയുമായി 50 വര്‍ഷമായിട്ടുള്ള ബന്ധമാണെന്നും  മനോരഥങ്ങള്‍ വരെ ആ സൗഹൃദം തുടര്‍ന്നുവെന്നും കമല്‍ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യലോകത്ത് മഹദ് വ്യക്തിത്വമായിരുന്നു എംടി. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍. കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
 1974ല്‍ എംടി വാസുദേവന്‍ നായരുടെ രചനയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത കന്യാകുമാരി എന്ന സിനിമയിലൂടെയാണ് കമല്‍ഹാസന്‍ സിനിമയില്‍ ആദ്യമായി നായകവേഷത്തിലെത്തിയത്. നടന്‍ ജഗതി ശ്രീകുമാറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു കന്യാകുമാരി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍