MT Vasudevan Nair: അളന്നും കുറിച്ചും മാത്രം സംസാരിക്കുന്ന എം.ടി.വാസുദേവന്‍ നായര്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ 'ഉറച്ച ശബ്ദമായിരുന്നു'. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയ ആശയങ്ങളോടു സമരസപ്പെടാന്‍ എംടിക്ക് എല്ലാക്കാലത്തും ബുദ്ധിമുട്ടായിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുമ്പോഴും കൃത്യമായ രാഷ്ട്രീയ നിലപാട് എംടിക്ക് ഉണ്ടായിരുന്നു, അത് തീവ്ര വലതുപക്ഷത്തിനെതിരായ നിലപാടായിരുന്നു.