സിനിമയുടെ മുടക്ക് മുതല്‍ പ്രതിസന്ധിയിലായതോടെയാണ് സിനിമ ഉപേക്ഷിച്ചത്. ആയിരം കോടിയിലേറെ ചെലവ് വരുന്ന സിനിമയായിരുന്നു അത്. സിനിമ നടക്കാത്തതില്‍ വിഷമവും കുറ്റബോധവും ഉണ്ട്. രണ്ടാമൂഴം സിനിമയാക്കാന്‍ തനിക്ക് ഇനി കഴിയില്ലെന്നും അതിന് യോഗമില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വളരെ കഴിവുള്ള എത്രയോ സംവിധായകര്‍ നമുക്കിടെയിലുണ്ട്. ഇനി രണ്ടാമൂഴം ഒരു സിനിമയാക്കുക എന്നതാകും എംടിയുടെ കാലശേഷം അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.