വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതോടെ കുരുമുളക് വിലയില്‍ വര്‍ധനവ്. കിലോയ്ക്ക് 700 രൂപയാണ് കുരുമുളകിന് ലഭിക്കുന്നത്. ഇതിന് മുന്‍പ് 2012ലാണ് കുരുമുളക് വില ഇത്രയും ഉയര്‍ന്നത്. അന്ന് കിലോയ്ക്ക് 720 രൂപ വരെ വില ഉയര്‍ന്നിരുന്നു.
കാലാവസ്ഥാ വ്യതിയാനവും രോഗബാധയേയും തുടര്‍ന്ന് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനം ഇത്തവണ 40 ശതമാനം ഇടിഞ്ഞിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ സംസ്ഥാനത്തെ മുക്കാല്‍ ഭാഗത്തോളം വിളവെടുപ്പും പൂര്‍ത്തിയായി.