ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി

അഭിറാം മനോഹർ

ഞായര്‍, 16 മാര്‍ച്ച് 2025 (10:41 IST)
ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ പീഡന ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്ന ധാരണ അന്ധമായി പിന്തുടരാനാകില്ലെന്ന് കോടതി. ഓരോ കേസിലും ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ചതിന് ശേഷം മാത്രമെ തീരുമാനമെടുക്കാവു എന്ന് ജസ്റ്റിസ് എം ബദ്ദറുദ്ദീന്‍ വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ ഒറ്റപ്പാലം അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
 
പാശ്ചാത്യരാജ്യങ്ങളിലെ പോലെ പുരോഗമന സമൂഹമല്ലാത്തതിനാല്‍ സ്ത്രീകള്‍ തെറ്റായ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. കുറച്ചെങ്കിലും കേസുകളില്‍ സത്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പകരം വീട്ടാനോ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ സാധിച്ചുകിട്ടാനായി നിര്‍ബന്ധിക്കുന്നതിനോ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍