അതേസമയം ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, പി വാരാലെ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാലാ പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും നടി സുപ്രീം കോടതിയില്‍ ഹാജരാക്കിയ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവര്‍ പരാതി നല്‍കിയിരുന്നു. മറ്റ് 2 പേര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസമാണ് മാലാ പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചത്.ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.