കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 നവം‌ബര്‍ 2024 (17:31 IST)
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമി താല്‍പര്യം കൊണ്ടാണെന്നും നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി. കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നും സുപ്രീംകോടതിയില്‍ ചെയ്ത ഹര്‍ജിയില്‍ നടി പറഞ്ഞു. കൂടാതെ താന്‍ ഹേമ കമ്മിറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം സ്വീകരിക്കുന്ന തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും തന്റെ മൊഴിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകളെ പോലും പോലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുന്നുവെന്നും സുപ്രീംകോടതിയില്‍ നടി പറഞ്ഞു. 
 
നടിയുടെ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത് അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ ആണ്. നേരത്തെ ഇരകള്‍ക്ക് കേസില്‍ മുന്നോട്ടു പോകാന്‍ താല്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍