ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രേണുക വേണു

തിങ്കള്‍, 11 നവം‌ബര്‍ 2024 (08:10 IST)
Sanjiv Khanna

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ് ആയി സഞ്ജീവ് ഖന്ന എത്തുന്നത്. 
 
ചീഫ് ജസ്റ്റിസ് പദവിയില്‍ ആറ് മാസം മാത്രമാണ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മേയ് 13 വരെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസായി തുടരാന്‍ സാധിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കല്‍ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ ജസ്റ്റിസ് ഖന്നയും അംഗമായിരുന്നു. 
 
2019 ജനുവരിയാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജഡ്ജിയാകുന്നത്. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് സഞ്ജീവ് ഖന്ന നിയമബിരുദം കരസ്ഥമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍