ഇന്ത്യയുടെ അന്‍പതാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നവംബര്‍ പത്താം തീയതി അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസില്‍ നിന്നും വിടവാങ്ങും. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി സ്ഥാനം ഏല്‍ക്കുന്നത്. എന്നാല്‍ റിട്ടയര്‍മെന്റ്‌നുശേഷം ചില നിബന്ധനകള്‍ ഇവര്‍ പാലിക്കേണ്ടതായിട്ടുണ്ട്. റിട്ടയര്‍മെന്റിനുശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഒരു വ്യക്തിക്ക് പിന്നീട് വക്കീലായി തുടരാനാവില്ല. സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഈ നിയമം ബാധകമാണ്. ഭരണഘടന പ്രകാരമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പകരം ഇവര്‍ക്ക് ഏതെങ്കിലും ഗവണ്‍മെന്റ് ബോഡിയുടെയോ കമ്മീഷന്റെയോ തലവനായി സേവനമനുഷ്ഠിക്കാം. അതുപോലെതന്നെ ഏതെങ്കിലും തര്‍ക്ക പരിഹാരങ്ങള്‍ക്കിടയില്‍ ഇടനിലക്കാരായും നില്‍ക്കാം. നിയമ വിദ്യാഭ്യാസ രംഗത്ത് ഇവര്‍ക്ക് അധ്യാപനം നടത്തുകയോ അതുമായി ബന്ധപ്പെട്ട് മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. ഏതെങ്കിലും സംസ്ഥാനങ്ങളുടെ ഗവര്‍ണറായോ ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി ബോഡിയുടെയോ കോണ്‍സ്റ്റിറ്റിയൂഷണല്‍ ബോഡിയുടെയോ തലവനായി പ്രവര്‍ത്തിക്കാം.