സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില. കിലോയ്ക്ക് 88 രൂപ വരെയായിട്ടുണ്ട്. മൊത്തവിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് സവാളയ്ക്ക വില. കൊച്ചിയില്‍ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 88 രൂപയാണ് വില. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരാഴ്ചയ്ക്കിടെ വന്‍ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പുനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. സവാളയുടെ മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും സവാള വിലയില്‍ വര്‍ധനവുണ്ട്. 2021ല്‍ സവാള വില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 150 രൂപയില്‍ എത്തിയിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്.