സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 നവം‌ബര്‍ 2024 (12:47 IST)
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,600 രൂപയായി.  ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അടുത്തിടെ ഇത്തരത്തില്‍ സ്വര്‍ണത്തിന് ആയിരത്തിലധികം രൂപ ഒറ്റയടിക്ക് കുറയുന്നത് ആദ്യമാണ്. നേരത്തേ കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ട ദിവസവും സ്വര്‍ണത്തിന് ആയിരത്തിലധികം രൂപ കുറഞ്ഞിരുന്നു. അന്ന് 1200രൂപയാണ് കുറഞ്ഞത്. 
 
ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് 60000 രൂപയ്ക്കടുത്ത് സ്വര്‍ണവില എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍