ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 നവം‌ബര്‍ 2024 (15:54 IST)
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 3 പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 1976 ലെ ഭരണഘടനയുടെ 42 ആം ഭേദഗതിയിലൂടെയാണ് ഈ വാക്കുകള്‍ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും ചേര്‍ന്നാണ് പൊതു താല്‍പര്യ ഹര്‍ജികള്‍ തള്ളിയത്. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്താനുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഈ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെയുംവിധിയുടെയും ആവശ്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. 
 
സോഷ്യലിസം മതേതരം എന്നിവ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും അതിനുള്ള നയം സര്‍ക്കാര്‍ എങ്ങനെ രൂപപ്പെടുത്തുമെന്നും സുപ്രീംകോടതി വിശദീകരിച്ചു.  ഈ രണ്ടു വാക്കുകള്‍ ഭരണഘടനയില്‍ എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലാക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍