പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള ഏറ്റവും വലിയ അധികാരമാണ് വോട്ടവകാശം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.