തിരുവനന്തപുരത്ത് അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി; മകന്‍ മദ്യലഹരിയില്‍ പിതാവിന്റെ കല്ലറയും തുറന്നിട്ടുണ്ട്!

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 28 ജനുവരി 2024 (11:08 IST)
police
തിരുവനന്തപുരത്ത് അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മോസസ് ബിബിന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍. ഇയാള്‍ രണ്ടുവര്‍ഷം മുന്‍പ് മദ്യലഹരിയില്‍ പിതാവിന്റെ കല്ലറയും തുറന്നിട്ടുണ്ട്. വെള്ളറടയിലാണ് സംഭവം. നിലത്ത് വിറകിനോടൊപ്പം അമ്മയെ കിടത്തി കെട്ടിയിട്ടാണ് തീയിട്ടത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് സമീപവാസിയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഇടയ്ക്കിടെ അവിടെ ഇത്തരത്തില്‍ തീ ഇടുന്നതിനാല്‍ കാര്യമാക്കിയില്ല.
 
മിക്കപ്പോഴും അമ്മ നളിനിയെ ബിബിന്‍ മര്‍ദ്ദിക്കാറുണ്ടെന്നും നിലിവിളികേട്ട് എത്തുന്നവരെ അയാള്‍ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൊലപാതകം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുമെല്ലാം ഇയാള്‍ മിക്കപ്പോഴും നശിപ്പിച്ചിരുന്നു. ജനാലയില്‍ നിന്നും പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വിറ്റിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍