തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി കാട്ടി

സിആര്‍ രവിചന്ദ്രന്‍

ശനി, 27 ജനുവരി 2024 (17:39 IST)
തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി കാട്ടി. വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തിയ ഗവര്‍ണറെയാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ എത്തും മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിരുന്നു.
 
സംഭാര സമരവുമായി എത്തിയ പ്രവര്‍ത്തകരെ ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പേ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍