ഫ്രാൻസിൽ ഗർഭച്ഛിദ്രം സ്ത്രീകളുടെ മൗലികാവകാശം, ഭേദഗതി ബില്ലിന് അംഗീകാരം

അഭിറാം മനോഹർ

വെള്ളി, 1 മാര്‍ച്ച് 2024 (19:27 IST)
ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 50 പേര്‍ എതിര്‍ത്തു. അടുത്ത തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് അന്തിമവോട്ടെടുപ്പ് നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അതിലും അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമായി മാറും.
 
യുഎസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ എടുത്തുകളയുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫ്രാന്‍സിന്റെ നടപടികള്‍. 2022ലാണ് ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമെന്ന വിധി യു എസ് സുപ്രീം കോടതി മരവിപ്പിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍