ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു, ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 20 നവം‌ബര്‍ 2023 (09:18 IST)
തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ആശുപത്രിയിലെ ചികിത്സ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചു. ഗുരുതരാവസ്ഥ കുഞ്ഞിന്റെ അമ്മയെ തിരുവനന്തപുരത്ത് തന്നെയുള്ള എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
 
വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ ആശുപത്രിയില്‍ യുവതി എത്തിയിരുന്നു. എന്നിട്ടും കുഞ്ഞ് മരിക്കാനിടയായ സാഹചര്യം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
 
ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമായിരുന്നും ബന്ധുക്കള്‍ പറയുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍