പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിനുനേരെ കല്ലേറ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 നവം‌ബര്‍ 2023 (09:06 IST)
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിനുനേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ട അത്തിക്കയത്താണ് സംഭവം. ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസിനുനേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തര്‍ന്നു. 
 
ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍