സുപ്രധാന വിധി: എസ്‌സി -എസ്ടിയിലെ അതിപിന്നോക്കകാര്‍ക്ക് ഉപസംവരണം നല്‍കുന്നത് ഭരണഘടന ബെഞ്ച് ശരിവെച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 ഓഗസ്റ്റ് 2024 (14:03 IST)
എസ്‌സി -എസ്ടിയിലെ അതിപിന്നോക്കകാര്‍ക്ക് ഉപസംവരണം നല്‍കുന്നത് ഭരണഘടന ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. അതേസമയം സംവരണത്തിനായി മാറ്റി വെച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും പിന്നോക്കകാര്‍ക്കായി നീക്കി വയ്ക്കരുതെന്നും ഭരണഘടന ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഈ തീരുമാനം എടുക്കാന്‍ കഴിയുന്നത്. 
 
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപ സംവരണം ഏര്‍പ്പെടുത്താമോ എന്ന ഹര്‍ജിയിലാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. ഉപസംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 14,341-2 അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍