വിവാഹമോചനത്തിന് ശേഷം മുസ്ലീം സ്ത്രീക്ക് ഭര്‍ത്താവിനെതിരെ ജീവനാംശത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 ജൂലൈ 2024 (13:24 IST)
വിവാഹമോചനത്തിന് ശേഷം മുസ്ലീം സ്ത്രീക്ക് ഭര്‍ത്താവിനെതിരെ ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. വിവാഹ മോചിതയായ ഭാര്യക്ക് 10000രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതിയുടെ വിധിക്കെതിരെ മുസ്ലീം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ക്രിമിനല്‍ ചട്ടത്തിലെ 125ആം വകുപ്പുപ്രകാരമാണ് കോടതി വിധി. 
 
ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറി കടക്കില്ലെന്നും കോടതി വ്യക്തമാക്കി. സെക്ഷന്‍ 125 മതങ്ങള്‍ക്കപ്പുറത്തേക്ക് രാജ്യത്ത് വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍