ചോർച്ച വ്യാപകമായി നടന്നിട്ടില്ല, നീറ്റിൽ പുനഃപരിശോധന ഇല്ലെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ

ചൊവ്വ, 23 ജൂലൈ 2024 (19:00 IST)
നീറ്റില്‍ പുനഃപരീക്ഷയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം അന്തിമഘട്ടത്തിലല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റേതാണ് വിധി.
 
ചോദ്യപേപ്പര്‍ ക്രമക്കേടുകള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നടന്നുവെന്നതിന് തെളിവുകളില്ല. ചില സ്ഥലങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കുന്നു. 155 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചതായി വ്യക്തമാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കാളികളാണെങ്കില്‍ ഭാവിയില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍