എമ്പുരാന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നപ്പോൾ മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. 150 കോടിയോളമാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. നിരവധി രാജ്യങ്ങളിൽ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തത് വെറും 10 സെക്കന്‍ഡ് മാത്രമാണ്.
അതേസമയം മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി നിരവധി താരങ്ങളുടെ പ്രതിഫലത്തുകയും ചിത്രത്തിന്റെ ഡ്യുറേഷൻ അടക്കം ഉള്ള വിദേശങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ ഇരുപതുകോടിയാണ് ചിത്രത്തിന് വാങ്ങുന്നതെന്നും, പൃഥ്വി അഞ്ചുകോടിയാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ടോവിനോയുടെ പ്രതിഫലം ഒരു കോടിയും ഇന്ദ്രജിത്തിന് എഴുപത്തിയഞ്ചുലക്ഷമെന്നും റിപ്പോർട്ടുണ്ട്. മഞ്ജുവാര്യർക്ക് ഒന്നരകോടിയും സാനിയക്ക് 50 ലക്ഷവും ആണ് പ്രതിഫലമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.