മോഹൻലാലിനെ പോലെ ചിരിച്ച് കളിച്ച് മമ്മൂട്ടി നിൽക്കാറില്ല: കൊല്ലം തുളസി

നിഹാരിക കെ.എസ്

വെള്ളി, 7 മാര്‍ച്ച് 2025 (10:28 IST)
1986ൽ പുറത്തിറങ്ങിയ ‘നിന്നിഷ്ടം എന്നിഷ്ട0’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് കൊല്ലം തുളസി. നിലവിൽ സിനിമയിൽ സജീവമല്ല. എന്നിരുന്നാലും മമ്മൂട്ടിയെയും, മോഹൻലാലിനെയും കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. 
 
പ്രതിഭാസമ്പന്നനായ നടനാണ് മമ്മൂട്ടി, എന്നാൽ മോഹൻലാൽ കുറച്ചുകൂടി ഫ്‌ളെക്‌സിബിളാണ്, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത നടനാണ് മമ്മൂട്ടി, എന്നാൽ കുറച്ച് വെയിറ്റ് ഇട്ട് നടക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റെ, കൊല്ലം തുളസി പറയുന്നു. എന്നാൽ വളരെ സിമ്പിളായിട്ടുള്ള വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. അത് കവർ ചെയ്തുകൊണ്ടാണ് തലക്കനം കാണിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതിയും. മോഹൻലാൽ നേരെ തിരിച്ചാണ്, എല്ലാവരോടും ചിരിച്ചുകളിച്ചുകൊണ്ടാണ് മോഹൻലാലിന്റെ സംസാര0 , അത് എല്ലാവരെയും സുഖിപ്പിക്കുന്നതുപോലെ തോന്നു0. അതാണ് മോഹൻലാലിൻറെ വിജയവും. എന്നാൽ മമ്മൂട്ടി അതുപോലുള്ള കാര്യത്തിന് നിൽക്കാറില്ല,  അതാണ് എനിക്ക് ഇരുവരിലും തോന്നിയിട്ടുള്ള കാര്യമെന്ന് കൊല്ലം തുളസി പറഞ്ഞു. 
 
അതേസമയം സിനിമാ, സീരിയൽ രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി നിറഞ്ഞുനിൽക്കുകയാണ് നടൻ കൊല്ലം തുളസി. നിരവധി സിനിമകളിൽ ചെറുതും ,വലുതുമായ വേഷങ്ങൾ ചെയ്ത കൊല്ലം തുളസി തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. കൂടാതെ സീരിയലിലും സജീവമായി നിൽക്കാൻ കൊല്ലം തുളസിക്ക് സാധിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍