ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് കാവ്യ മാധവൻ: പൃഥ്വിരാജ് പറഞ്ഞത്

നിഹാരിക കെ.എസ്

വെള്ളി, 7 മാര്‍ച്ച് 2025 (14:29 IST)
മലയാളികൾ കണ്ടുവളർന്ന നടിയാണ് കാവ്യ മാധവൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച കാവ്യയെ അടുത്തവീട്ടിലെ കുട്ടിയായിട്ടാണ് മലയാളികൾ കണ്ടത്. എന്നാൽ, കാവ്യയിലെ അഭിനേത്രിയെ അധികമാരും പുകഴ്ത്തിക്കണ്ടിട്ടില്ല. കാവ്യയെ കുറിച്ച് പഴയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
 
ഒരു എഫ് എം റേഡി ഇന്റര്‍വ്യൂവില്‍ കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് സംസാരിക്കുന്നതിനെയാണ് കാവ്യ മാധവന്റെ പേര് വന്നത്. ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യ മാധവന്‍ എന്ന് പൃഥ്വിരാജ് പറഞ്ഞു. കാവ്യയെ മലയാളികള്‍ കണ്ടിരിയ്ക്കുന്നത് അയല്‍വക്കത്തെ പെണ്‍കുട്ടി, നാടന്‍ പെണ്‍കുട്ടി എന്നിങ്ങനെയുള്ള നിലയിലാണ്. പക്ഷേ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരില്‍ ഒരാളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്ന്പൃഥ്വിരാജ് പറഞ്ഞു.
 
കാവ്യയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ചുരുക്കം ചില സിനിമകള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാന്‍ അഭിനയിച്ചിട്ടുള്ള വാസ്തവം ആണെന്നാണ് എന്റെ നിഗമനം. അതില്‍ കാവ്യയുടെ വേഷം, സ്‌ക്രീന്‍ ടൈം വളരെ ചെറുതായിരിക്കാം. പക്ഷേ എനിക്ക് കാവ്യ മാധവന്‍ എന്ന അഭിനേത്രിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സ് ആയിരുന്നു. പിന്നെ, അത്രയും നല്ല ഒരു സീരിയസ് അഭിനേത്രിയായിട്ട് കാവ്യ വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല- പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
 
മറ്റു ചില അഭിമുഖങ്ങളിലും പൃഥ്വി കാവ്യയെ കുറിച്ച് വാചാലനായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരുപാട് സഹായിച്ച നടിയാണ് കാവ്യ എന്ന് പൃഥ്വി ഒരിക്കല്‍ പറഞ്ഞിരുന്നു. വളരെ ഡയനാമിക് ആയ കോ സ്റ്റാര്‍ ആണ് കാവ്യ. പ്രായത്തില്‍ എന്നെക്കാള്‍ ഇളയതാണെങ്കിലും, സിനിമയില്‍ എന്നെക്കാള്‍ പരിചയസമ്പത്തുണ്ട്. അനന്തഭദ്രം, ക്ലാസ്‌മേറ്റ്‌സ്, വാസ്തവം, കഥ, കങ്കാരു എന്നിങ്ങനെ ഒത്തിരി ചിത്രങ്ങളില്‍ കാവ്യയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍