80 കോടി മുടക്കിയെടുത്ത ചിത്രം, തിയേറ്ററിൽ ഫ്ലോപ്പായി; നിയമപോരാട്ടത്തിന് ഒടുവിൽ ഒ.ടി.ടിയില്‍

നിഹാരിക കെ.എസ്
വെള്ളി, 14 മാര്‍ച്ച് 2025 (09:30 IST)
കൊച്ചി: വമ്പൻ ഹൈപ്പിൽ എത്തുന്ന പല ചിത്രങ്ങളും ഹൈപ്പിനോട് നീതി പുലർത്താൻ കഴിയാതെ തിയേറ്ററിൽ ഫ്ലോപ്പാകുന്നത് കണ്ടിട്ടുണ്ട്. ആ ചിത്രങ്ങളുടെ ലിസ്റ്റിൽ മമ്മൂട്ടിയുടെ ഒരു തെലുങ്ക് ചിത്രവും ഉണ്ട്. 2023 മമ്മൂട്ടിയെ സംബന്ധിച്ച് നല്ല വർഷമായിരുന്നു. എന്നാൽ, യുവതാരം അഖില്‍ അക്കിനേനി നായകനായ ഏജന്റ് എന്ന ചിത്രം മമ്മൂട്ടിയുടെ മോശം തിരഞ്ഞെടുപ്പുകളിൽ ഇന്നായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
 
റിലീസിന് ശേഷമുള്ള നെ​ഗറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ അകപ്പെട്ട ചിത്രത്തിന് മുടക്കുമുതൽ പോലും നേടാനായില്ല. രണ്ട് വർഷത്തോളമായുള്ള കാത്തിരിപ്പിനൊടുവിൽ ചിത്രം ഒ.ടി.ടിയിൽ റിലീസ് ആയിരിക്കുകയാണ്. വിതരണക്കാരില്‍ ഒരാളുമായുള്ള നിര്‍മ്മാതാവിന്‍റെ നിയമ പോരാട്ടമായിരുന്നു ചിത്രം ഇത്രെയും വൈകാൻ കാരണം.
 
സ്പൈ ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് 2023 ഏപ്രില്‍ 28 ന് ആയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ ഇപ്പോള്‍ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 14 ഒടിടി റിലീസ് പറഞ്ഞതെങ്കിലും വ്യാഴാഴ്ച വൈകി തന്നെ ചിത്രം ഒടിടിയില്‍ എത്തി. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഡിനോ മോറിയ, സാക്ഷി വൈദ്യ, വിക്രംജീത് വിര്‍ക് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article