'ഇഷ്ട നടന്‍ മമ്മൂട്ടി', വീട്ടില്‍ വിളിക്കുന്ന പേര് വെളിപ്പെടുത്തി അനു സിതാര !

കെ ആര്‍ അനൂപ്
വെള്ളി, 5 മാര്‍ച്ച് 2021 (09:28 IST)
മലയാളികളുടെ പ്രിയതാരമാണ് അനു സിതാര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ ആരാധകരുമായി താരം സംസാരിച്ചിരുന്നു. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ അതില്‍ ഉയര്‍ന്നുവന്നു. താരത്തിന്റെ വീട്ടില്‍ പേര് എന്താണെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഇഷ്ട നടന്റെ പേര് ചോദിച്ചപ്പോള്‍ അതിനും അനു മറുപടി നല്‍കി. 
 
മമ്മൂട്ടിയാണ് തന്റെ ഇഷ്ട നടനെന്ന് നടി വെളിപ്പെടുത്തി. തന്നെ വീട്ടില്‍ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും താരം പറഞ്ഞു. 2013 ല്‍ പുറത്തിറങ്ങിയ 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സുരേഷ് അച്ചൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ബാല്യകാലം നടി അഭിനയിച്ചു.അനു സിതാരയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍ കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളാണ്. 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി.

അനുബന്ധ വാര്‍ത്തകള്‍

Next Article