സിനിമ പ്രേമികള്‍ക്കായി ഒരു പുത്തന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം, വിശേഷങ്ങളുമായി ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

വ്യാഴം, 4 മാര്‍ച്ച് 2021 (10:48 IST)
സിനിമ മേഖല അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കാലം കൂടിയാണ്. മലയാളികള്‍ക്കായി മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം വരുകയാണ്. നിര്‍മ്മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ് മാറ്റിനിയുടെ സാരഥികള്‍.'മാറ്റിനി' ആപ്പിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഫഹദ് ഫാസില്‍ ആശംസകളും നല്‍കി. ഉടന്‍തന്നെ പ്ലേ സ്റ്റോറിലും ഐ സ്റ്റോറിലും ഇത് ലഭ്യമാകും.
'സിനിമാലോകത്തേക്ക് പ്രായഭേദമന്യേ കടന്നു വരാന്‍ ആഗ്രഹിക്കുന്ന പ്രതിഭകള്‍ക്ക്, പ്രതീക്ഷയും സഹായകവുമാകുന്ന ഒരു പുത്തന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം'- എന്നാണ് പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.  
 
പുതുമുഖങ്ങളുടെയും പ്രതിഭാധനരുമായ അഭിനേതാക്കളുടേയും വെബ് സീരീസ്, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിച്ച് കൊണ്ടായിരിക്കും മാറ്റിനിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍