'സെക്കന്റ് ഷോ ഇല്ല','ദി പ്രീസ്റ്റ്'ന് പിന്നാലെ റിലീസ് മാറ്റിവെച്ച് 'അജഗജാന്തരം'

കെ ആര്‍ അനൂപ്
വെള്ളി, 5 മാര്‍ച്ച് 2021 (09:22 IST)
'ദി പ്രീസ്റ്റ്'ന് പിന്നാലെ റിലീസ് മാറ്റിവെച്ച് അജഗജാന്തരം. കേരളത്തിലെ തിയേറ്ററുകളില്‍ സെക്കന്‍ഷോ ഇല്ലാത്ത കാരണത്താലാണ് റിലീസ് മാറ്റിവെച്ചതെന്ന് നടന്‍ ആന്റണി വര്‍ഗീസ് അറിയിച്ചു. 'പുറം രാജ്യങ്ങളിലെ തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യവും കേരളത്തില്‍ നാല് പ്രദര്‍ശനം വീതം നടത്തുവാന്‍ ഇപ്പോഴും അനുമതി ലഭിക്കാത്ത സാഹചര്യവും ആയതിനാല്‍ അജഗജാന്തരം റിലീസ് മാറ്റി വെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.'-ആന്റണി വര്‍ഗീസ് ആണ് ഇക്കാര്യം പങ്കുവെച്ചത്.
 
സെക്കന്‍ഷോ ഇല്ലാത്ത സാഹചര്യത്തില്‍ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസ് മാറ്റി വെച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് സെക്കന്‍ഷോ ഇല്ലാത്ത കാരണത്താല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
 
ആന്റണി വര്‍ഗീസിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചന്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article