'മാസ്റ്റര്‍' റിലീസ് ചെയ്ത് 50 ദിവസം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി മാളവിക മോഹനന്‍.വിജയുടെ നായികയായി അഭിനയിച്ച താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. ഈ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മാളവിക. ഈ സിനിമയിലെ ഓര്‍മ്മകള്‍ തന്റെ ജീവിതകാലം മുഴുവന്‍ കൊണ്ടുപോകും എന്നാണ് താരം പറയുന്നത്.
'മാസ്റ്ററിന്റെ 50 ദിവസങ്ങള്‍,ഈ സിനിമ എനിക്ക് ഒരുപാട് തന്നു,ഐക്കണുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം. അത്ഭുതകരമായ സുഹൃത്തുക്കള്‍. ഒപ്പം എന്റെ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന നിരവധി ഓര്‍മ്മകള്‍.'-മാളവിക കുറിച്ചു.