'സാജന്‍ ബേക്കറി സിന്‍സ് 1962' ഇനി ആമസോണ്‍ പ്രൈമിലും, പുതിയ വിവരങ്ങളുമായി അജു വര്‍ഗീസ്

കെ ആര്‍ അനൂപ്

വ്യാഴം, 4 മാര്‍ച്ച് 2021 (10:58 IST)
ഫെബ്രുവരി 12 ന് തിയേറ്ററുകളിലെത്തിയ 'സാജന്‍ ബേക്കറി സിന്‍സ് 1962' ഇനി ആമസോണ്‍ പ്രൈമിലും കാണാം. അജു വര്‍ഗീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ പോസ്റ്ററും ഇതിനോടൊപ്പം പങ്കുവെച്ചു.അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അജുവര്‍ഗീസാണ്.2020 ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. രുചിയേറും ബേക്കറി വിഭവങ്ങളുടെ ഉടമകളായ ബെറ്റ്‌സിയുടെയും ബോബന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
 
ഗ്രേസ് ആന്റണി,ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗുരു പ്രസാദ് എംജി ഛായാഗ്രഹണവും അരവിന്ദ് മന്‍മധന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫന്റ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍