ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

അഭിറാം മനോഹർ

ശനി, 5 ഏപ്രില്‍ 2025 (12:39 IST)
തിരുവനന്തപുരത്തെ ഐബി (ഇന്റലിജന്‍സ് ബ്യൂറോ) ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ പ്രതി സുകാന്ത് നാരായണനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്. സുകാന്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാനായി വിവാഹിതരാണെന്ന വ്യാജരേഖ തയ്യാറാക്കിയെന്ന വിവരമാണ് പോലീസ് കണ്ടെത്തിയത്. വിവാഹിതരാണെന്ന് തോന്നിക്കാന്‍ വ്യാജ ദാമ്പത്യ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സൃഷ്ടിച്ച സുകേഷ് വ്യാജക്ഷണക്കത്തുകളും തയ്യാറാക്കിയിരുന്നു.
 
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി ഇത് യുവതിയെ വിഷാദത്തിലാക്കിയിരുന്നു. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നി?ഗമനത്തിലാണ് പൊലീസ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍