ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

അഭിറാം മനോഹർ

ശനി, 5 ഏപ്രില്‍ 2025 (12:10 IST)
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയുടെ കൂടുതല്‍ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. ഒരു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ആവശ്യപ്പെട്ടതായി തെളിയിക്കുന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ച് നല്‍കിയതിനും തെളിവുണ്ട്. ഇതിന് മുന്‍പും ഇടനിലക്കാരി എന്ന നിലയില്‍ തസ്ലീമ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം തസ്‌ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക.
 
 
കഴിഞ്ഞ ബുധനാഴ്ചയാണ് എക്‌സൈസ് സംഘം തസ്ലീമയെ ആലപ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.  വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്‍പന നടത്താനാണ് തസ്‌ലീമ ആലപ്പുഴയില്‍ എത്തിയത്.തായ്ലന്‍ഡില്‍ നിന്നാണ് ഈ ലഹരി എത്തിച്ചതെന്നാണ് സൂചന. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്  ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. സിനിമാതാരങ്ങള്‍ക്കാണ് ലഹരി കൈമാറിയതെന്ന് തസ്‌ലീമ മൊഴി നല്‍കിയിരുന്നു. ഈ ബന്ധങ്ങളെക്കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ (ഫോണ്‍ ചാറ്റുകള്‍, ട്രാന്‍സാക്ഷന്‍ രേഖകള്‍) എക്‌സൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ട്. സിനിമാതാരങ്ങള്‍ ആരെല്ലാം ഈ ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.തസ്ലീമയുടെ നെറ്റ്വര്‍ക്ക് എത്രമാത്രം വലുതാണ് എന്ന വിഷയങ്ങളിലെല്ലാം പോലീസ് പൊലീസ് അന്വേഷണം നടത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍