സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍

ശനി, 5 ഏപ്രില്‍ 2025 (11:47 IST)
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞവര്‍ഷം പൃഥ്വിരാജിന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ മാസം 30നുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. അതേസമയം മുന്‍പത്തെ അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എമ്പുരാന്‍ വിവാദത്തിന് മുമ്പാണ് നോട്ടീസ് നല്‍കിയതെന്നുമാണ് ലഭിക്കുന്ന വിവരം.
 
അതേസമയം വ്യവസായിയും എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നേരത്തേ അഞ്ച് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍