ആശുപത്രി വിട്ട് പൃഥ്വിരാജ്, തിരിച്ചുവരവിന് സമയമെടുക്കും

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂണ്‍ 2023 (15:23 IST)
ചിത്രീകരണത്തിലൂടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൃഥ്വിരാജ് ആശുപത്രി വിട്ടു. വലതുകാല്‍മുട്ടിന് സാരമായ പരിക്കേറ്റ നടന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു.
 
കാര്‍ട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്‌കസ് തുടങ്ങിയ ഭാഗങ്ങളില്‍ ആയിരുന്നു പരിക്ക്. ഫിസിയോതെറാപ്പിക്ക് വിധേയനായ പൃഥ്വിരാജിന് കുറച്ചു മാസത്തിനുള്ളില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കാന്‍ ആകും.
 
മറയൂരില്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കാലില്‍ പരിക്കേറ്റത്. സംഘടന രംഗം ചിത്രീകരിക്കുകയായിരുന്നു.ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയംവദാ കൃഷ്ണനാണ് നായിക.
 
അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് സിനിമയാക്കുന്നത്.ഒരു ത്രില്ലര്‍ തന്നെയാകും ചിത്രം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article